മൂവാറ്റുപുഴ : കളിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം.പായിപ്ര പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത് .
ജിയാസിന്റെ സഹോദരന്റെ വീട്ടിൽ വച്ച് കളിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടന്ന തെരച്ചിലാണ് വീട്ടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ കുട്ടി മരിക്കുകയായിരുന്നു