Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsപാലിയേക്കര -...

പാലിയേക്കര – കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ: ജനകീയ പ്രതിഷേധ ധർണ്ണ സമരം

തിരുവല്ല : പാലിയേക്കര –  കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം നഗരസഭ കവാടത്തിൽ നടത്തി. പാലിയേക്കരയിൽ നിന്ന് നഗരസഭ വരെ പ്രകടനമായാണ്  നഗരസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ്  മാമ്മൻ മാത്യു ധർണ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പാലിയേക്കര –  കാട്ടൂക്കര റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു, ടൗണിലെ ഗതാഗത കുരുക്ക് നിന്ന് ഒഴിവായി ജനങ്ങൾക്ക് എം.സി റോഡിലേക്ക് എത്തുവാൻ ഉപയോഗിക്കാവുന്ന ബൈപ്പാസായി ഉപയോഗിക്കാവുന്ന റോഡാണിതെന്നും കൗൺസിൽ യോഗത്തിൽ ഈ വിഷയങ്ങൾ ആവശ്യപ്പെട്ടിട്ട് യാതൊരു നീതിയും ലഭിച്ചില്ലെന്നും  അദ്ദേഹം പറഞ്ഞു. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോബി പി. തോമസ്, സി.പി.ഐ (എം) ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി മഹേഷ് കുമാർ, സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജി സുരേഷ്കുമാർ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, അനിൽ കുമാർ, സി. പി. ഐ (എം) ബ്രാഞ്ച് സെക്രട്ടറിന്മാരായ ജോൺ വർക്കി, പി.ഡി സന്തോഷ്, ബിജു എൻ.പി, ഐസക് സഖറിയ, സിസ്റ്റർ ആഞ്ജലീന, സിസ്റ്റർ ക്രിസ്റ്റീന, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള, ജോയി പൗലോസ്, ഷിബു സി.ടി, ജോസഫ് പെരുമാൾ,  ലക്ഷമൺ പിള്ള, ഷാജഹാൻ, സി.എം വർഗീസ്, മോൻസി മത്തായി, തോമസ് കോശി, ബിജു കുഴിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലയിൽ വിളംബര ഘോഷയാത്ര ( 27) ഇന്ന് 

പത്തനംതിട്ട: ലോകാസഭ തെരഞ്ഞെടുപ്പ്‌ 2024 ന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ  തിരുവല്ലയിൽ ഇന്ന് (27) വിളംബര ഘോഷയാത്ര നടക്കും. രാമൻചിറ ജംഗ്ഷനിൽ നിന്നും വൈകിട്ട് 4ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് വരണാധികാരിയും ജില്ലാ കളക്ടറുമായ...

ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ആയിരക്കണക്കിന് ബം​ഗ്ലാദേശികൾ

കൊൽക്കത്ത : ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ബം​ഗ്ലാദേശികൾ. ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികളാണ് ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത് .നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബിഎസ്എഫിന്റെ...
- Advertisment -

Most Popular

- Advertisement -