കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ കണ്ണൂർ പൊലീസ് കേസെടുക്കും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഇതുസംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കാൻ തീരുമാനിച്ചത്. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നവീന്‍റെ മരണത്തിൽ സഹോദരൻ പ്രവീൺ ബാബു പി.പി ദിവ്യക്കെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു.