Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeCareer43 തസ്തികകളിലേക്ക്...

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.

നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2026-27 അധ്യയന വര്‍ഷം കോമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/എപി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ 55 ശതമാനം...

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം

തിരുവനന്തപുരം : തിരുവനന്തപുരം മുൻസിപ്പൽ കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം.രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. കാപ്പ കേസിൽ പ്രതിയായതോടെ അയോഗ്യത...
- Advertisment -

Most Popular

- Advertisement -