തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ ഉത്ഥാന ഏകാദശിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സപ്താഹയജ്ഞത്തിന് (മൂലം) തുടങ്ങി. ക്ഷേത്രം കീഴ്ശാന്തി അഭിലാഷ്. പി.ഡി.യുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടന്നു. നവംബർ 6 മുതൽ 12 വരെയാണ് മൂലം സപതാഹം നടക്കുന്നത്.
യജ്ഞാചാര്യൻ കല്ലൂർ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. മുരളീധരൻ മതിഭാഗം, സിതാരാമൻ മണിപ്പുഴ, സന്തോഷ്‌കുമാർ നെടുമ്പ്രം, എന്നിവരാണ് യഞ്ജപൗരാണികർ. 12 ന് ഉത്ഥാന ഏകാദശി നടക്കും. ക്ഷേത്ര മൂലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഏകാദശി വ്രതാചരണവും യജ്ഞ സമർപ്പണവും ഉണ്ടാകും. 13 ന് രാവിലെ 7 ന് കാലു കഴികിച്ചൂട്ടും നടക്കും.
യജ്ഞ സമാരംഭ സഭയിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എം മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ മിത്ര സി.പി, സമിതി സെക്രട്ടറി ബി.ജെ. സനിൽ കുമാർ ഭാരതിഭവൻ, വൈസ് പ്രസിഡന്റ് ഷാബു, എം.എൻ. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.