തിരുവല്ല: തിരുവല്ല സർവീസ് സഹകരണ ബാങ്കിൻറെ 96 മത് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് എസ് എൻ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു. 2023-24വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി ശ്യാംകുമാർ പി അവതരിപ്പിച്ചു. ഡോക്ടർ ഗിരീഷ് കുമാർ ,തിരുവല്ല , ഓമനകുമാർ , വിഷ്ണു ഗോവിന്ദ് എന്നിവരേയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു.
ചികിത്സാസഹായ വിതരണ ഉദ്ഘാടനവും നടന്നു .ജി ഉണ്ണികൃഷ്ണൻ, പ്രതീഷ് ജി പ്രഭു എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.