പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം “സ്നേഹോത്സവം 2024” അഡ്വ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷീന മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുന്ധതി അശോക്, സോമൻ താമരച്ചാലിൽ, അനു സി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനീ വർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ അബ്രഹാം, ഷൈജു എം സി, ശാന്തമ്മ ആർ നായർ, ശർമിള സുനിൽ, അശ്വതി രാമചന്ദ്രൻ, സുഭദ്ര രാജൻ, ചന്ദ്രു എസ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഐ സി ഡി എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോഎന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. കലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ കലാക്ഷേത്രയുടെ നാടൻ പാട്ട്,കോൽക്കളി, വഞ്ചിപ്പാട്ട്, കൈകൊട്ടി പാട്ട് എന്നിവയും ഉണ്ടായിരുന്നു.