Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പൊലീസിൻ്റെ...

ശബരിമലയിൽ പൊലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല : ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റത്.

സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ പി. ബിജോയ് (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പാൾ), ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിംഗ് ആര്യ (പെരുമ്പാവൂർ എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.

അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി. ബിജോയ് നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിൻഡോസ് തകരാർ : ഇന്നും വിമാനങ്ങൾ റദ്ദാക്കി

കൊച്ചി : വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇൻഡിഗോ ഇന്ന് റദ്ദാക്കി. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും...

ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ തീപിടിത്തം : 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം .16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ...
- Advertisment -

Most Popular

- Advertisement -