Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsപുഷ്പഗിരി ക്യാൻസർ...

പുഷ്പഗിരി ക്യാൻസർ സെന്ററിന്റെ പത്താം വാർഷികം

തിരുവല്ല : പുഷ്പഗിരി ക്യാൻസർ സെന്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ക്യാൻസർ അതിജീവിതരുടെ സംഗമം  അതിജീവനം 2024 ഗതാഗത മന്ത്രി  കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാലതാമസം ഇല്ലാതെയുള്ള രോഗനിർണയവും ചികിത്സയും ക്യാൻസറിനെ അതിജീവിക്കാൻ അത്യന്താപേക്ഷിതമാണെന്ന്  മന്ത്രി പറഞ്ഞു. പുഷ്പഗിരി ആശുപത്രിയുടെ സേവനം മഹത്തരമാണെന്നും പ്രാരംഭഘട്ടത്തിൽ തന്നെയുള്ള രോഗനിർണയത്തിൽ പുഷ്പഗിരി കൂടുതൽ മുൻപന്തിയിലേക്ക് വന്നതിലുള്ള സന്തോഷവും അദ്ദേഹം സൂചിപ്പിച്ചു.

തിരുവല്ല അതിരൂപത മെത്രാപ്പോലിത്ത ഡോ. തോമസ് മാർ കൂറിലോസ്, തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി. തോമസ്, പുഷ്പഗിരി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ  ഡോ. ഫിലിപ്പ് പയ്യമ്പള്ളിൽ, പുഷ്പഗിരി ഓങ്കോളജി വിഭാഗം മേധാവി ഡോ. വി യു തങ്കമ്മ, അസോസിയേറ്റ് പ്രൊഫസർ ഡോ. ജെൻസി ജോയ്, ഡോ. അബു അബ്രഹാം കോശി, പുഷ്പഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. അബ്രഹാം വർഗീസ്, തിരുവല്ല നഗരസഭ വൈസ് ചെയർമാൻ  ജിജി വട്ടശ്ശേരിൽ തുടങ്ങിയ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് മുതല്‍

പത്തനംതിട്ട : ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി  തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് (6) മുതല്‍. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട്...

നിയുക്തി തൊഴില്‍ മേള നവംബര്‍ 2 ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള 'നിയുക്തി 2024' നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍ ...
- Advertisment -

Most Popular

- Advertisement -