കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ചു.ബസ് പൂര്‍ണമായും കത്തിനശിച്ചു. ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആളപായമില്ല. കുട്ടികളെ ഇറക്കി തിരിച്ചുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്.ബസിനടിയിൽനിന്നു പുക ഉയർന്ന ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് ചേർത്തുനിർത്തി ബസിലുണ്ടായിരുന്ന ആയയും ഒരു കുട്ടിയും ഡ്രൈവറും പുറത്തിറങ്ങി.തീ അണയ്ക്കാൻ നാട്ടുകാർ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.ബസ് പൂർണമായും കത്തിനശിച്ചു.