തൃശ്ശൂർ : പ്രമുഖ സസ്യശാസ്ത്രജ്ഞൻ പത്മശ്രീ ഡോ. കെ.എസ്. മണിലാൽ (86) അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം നീണ്ട ഗവേഷണ പ്രവർത്തനത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ച ഗവേഷകനാണ് .
12 വാല്യങ്ങളുള്ള ഹോർത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിന് മാത്രമായിരുന്നു ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നത്.1964 മുതൽ അദ്ദേഹം ഹോർത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് ഗവേഷണം നടത്തിയ ശേഷം ഇംഗ്ലിഷ് പതിപ്പ് 2003ലും മലയാളം പതിപ്പ് 2008ലും പ്രസിദ്ധീകരിച്ചു. ശാസ്ത്രമേഖലയിൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2020 ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.