പാറ്റ്ന : റെയിൽവേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം.ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയര്‍ഫോണ്‍ ധരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ഇവർ അറിഞ്ഞില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.