Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് ...

ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി

ശബരിമല : ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ അഞ്ച്  മണിയോടെയാണ് ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രൻ എന്നിവരോടൊപ്പം അനിൽ കുമാർ അയ്യപ്പ ദർശനത്തിനായി എത്തിയത്.

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ നിന്നും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച്  2019 ലും 2024ലും മെമ്പർ ഓഫ് പ്രൊവിൻഷ്യൽ ലെജിസ്ലേച്ചർ ( എം.പി.എൽ ) ആയി തിരഞ്ഞെടുക്കപ്പെട്ട അനിൽ കുമാർ 74 അംഗ സഭയിലെ ഏക ഇന്ത്യൻ വംശജൻ കൂടിയാണ്.

തിരുവല്ല മന്നംകരച്ചിറ സ്വദേശിയും മതിൽഭാഗം മാലിയിൽ പരേതനായ കേശവ പിള്ളയുടെയും ഈശ്വരി പിള്ളയുടെയും മകനായ അനിൽ കുമാർ 1990 കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലെ രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.ശബരീശ ദർശന ശേഷം തന്ത്രി,മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങി  മലയിറങ്ങിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ കോളജ് വിദ്യാർഥി മരിച്ചു

കോട്ടയം : വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ കോളജ് വിദ്യാർഥി മരിച്ചു .വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത് .രാവിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ...

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടകളുടെ പ്രതിഷേധം

കാസർകോട് : കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടകളുടെ പ്രതിഷേധം .എസ്.എഫ്.ഐ., എൻ.എസ്.യു.ഐ., എം.എസ്.എഫ്., എ.ഐ.എസ്.എഫ്. തുടങ്ങിയ വിദ്യാർഥി സംഘടനകൾ സംയുക്തമായാണ് സെമിനാർ തടയാൻ പ്രതിഷേധം സംഘടിപ്പിച്ചത്. വന്ദേമാതരത്തിന്റെ...
- Advertisment -

Most Popular

- Advertisement -