ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബിസിനസ്സ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ഷിബുരാജൻ അധ്യക്ഷനായി. ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, കെ ജി കർത്ത, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കുമാരി, പ്രതിപാൽ പുളിമൂട്ടിൽ, സുജ ജോർജ് , പാണ്ടനാട് രാധാകൃഷ്ണൻ, എസ് വി പ്രസാദ്, ഡോ ഷിബു ഉമ്മൻ എന്നിവർ സംസാരിച്ചു.