കോട്ടയം : പാലായിൽ സഹപാഠികൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ചെന്ന് പരാതി.പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം.ക്ലാസിലെ മറ്റ് വിദ്യാർഥികൾ ചേർന്ന് നിർബന്ധിച്ച് വിദ്യാർത്ഥിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി വാട്ട്സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു. വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിദ്യാർത്ഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.