Wednesday, January 22, 2025
No menu items!

subscribe-youtube-channel

HomeNewsലോകാരോഗ്യ സംഘടനയിൽ...

ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറുന്നു

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ സുപ്രധാന ഉത്തരവുകളുമായി ഡോണള്‍ഡ് ട്രംപ്.ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറും. ഇതു സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

ലോകാരോ​ഗ്യ സംഘടനയക്ക് യുഎസ് നൽകുന്ന തുക ചൈനയേക്കാൾ കൂടുതലാണെന്ന് വാദിച്ചാണ് പിന്മാറുന്നത്.യുഎൻ മാനദണ്ഡപ്രകാരം അം​ഗത്വം പിൻമാറ്റം പൂർത്തിയാകാൻ ഒരു വർഷത്തോളം എടുക്കും. ഒരു വ്യവസായ രാജ്യമായി അമേരിക്ക മാറുന്നതിന് പാരീസ് ഉടമ്പടി തടസ്സമാണെന്നാണ് ട്രമ്പിന്റെ നിലപാട് . ഫെഡറല്‍ ജീവനക്കാർ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസുകളില്‍ തിരിച്ചെത്തണമെന്ന ഉത്തരവിലും അമേരിക്കയുടെ മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപന ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബം​ഗ്ലാദേശിനെ വീഴ്‌ത്തി അഫ്​ഗാനിസ്ഥാൻ ട്വന്റി20 ലോകപ്പ് സെമിയിൽ

കിങ്സ്ടൗൺ : ബംഗ്ലദേശിനെ വീഴ്‌ത്തി അഫ്ഗാനിസ്ഥാൻ ട്വന്റി20 ലോകകപ്പ് സെമിയിൽ.സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 8 റണ്‍സിനാണ് അഫ്‌ഗാൻ തോല്പിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാൻ ഒരു പ്രധാന ടൂർണമെൻ്റിന്റെ സെമിയിലെത്തിയിരിക്കുകയാണ്. ആദ്യം ബാറ്റു...

നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം പൊളിക്കാൻ പോലീസ് : എതിർത്ത് കുടുംബം

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ ദുരൂഹ സമാധിസ്ഥലം പൊളിക്കാൻ പോലീസ്.സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു.സമാധിസ്ഥലം തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി രാവിലെ...
- Advertisment -

Most Popular

- Advertisement -