തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാർണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം അനുവദിച്ച് മന്ത്രിസഭായോഗം.14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണന കൂടി നൽകിയുമാണ് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്.
2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് ആയ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും പ്രതികളായിരുന്നു. ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയത് വിവാദമായിരുന്നു. ജയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഷെറിനെതിരെ പരാതി ഉയർന്നിരുന്നു. ജയിലിലെ വിഐപി സന്ദർശനവും വലിയ വിവാദം ഉയർത്തിയിരുന്നു.