Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsനെന്മാറ ഇരട്ടക്കൊലപാതകം...

നെന്മാറ ഇരട്ടക്കൊലപാതകം : പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടികൂടിയപ്പോൾ നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി.

ചെന്താമര പിടിയിലായ വിവരമറിഞ്ഞ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനം പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു .ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് പൊലീസ് സ്റ്റേഷന്റെ മതിൽ തകരുകയും ഗേറ്റ് അടർന്നു വീഴുകയും ചെയ്തിരുന്നു. ഇതോടെ പോലീസ് ലാത്തിവീശി .സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. 10000 രൂപയുടെ നഷ്ടമുണ്ടായെന്നും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ കെ. എം. സി. ഹോസ്പിറ്റലിൽ  ഇന്റർവെൻഷനൽ റേഡിയോളജി  ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ന്യൂറോവാസ്ക്കുലാർ ആൻഡ് ഇന്റെർവെൻഷനൽ റേഡിയോളജിയുടെ ഉദ്ഘാടനം ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ്...

കനത്ത മഴ : കോട്ടയത്ത് ഉരുൾപൊട്ടൽ

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്,...
- Advertisment -

Most Popular

- Advertisement -