പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപം ഒരുക്കിയിട്ടുള്ള ഗാലറിയിൽ വല്യത്താൻ്റെ ചിത്രങ്ങൾ ഇനിയുള്ളത്. ചായക്കൂട്ടുകളാൽ ക്യാൻവാസിൽ വെളിച്ചവും ഇരുട്ടും സൃഷ്ടിച്ച പ്രതിഭയായിരുന്നു വല്യത്താൻ. രവിവർമ ശൈലിയുടെ സവിശേഷതകൾ ആർജിച്ച് ചിത്രരചന നടത്തിയ കലാകാരനായിരുന്നു വട്ടപ്പറമ്പിൽ ശങ്കരൻ വല്യത്താനെന്ന ആർട്ടിസ്റ്റ് വി എസ് വല്യത്താൻ.
വെളിച്ചം-നിഴൽ എന്ന കണക്കിൽ ചിത്രഭാഷ ഉപയോഗിക്കുന്നതിലുള്ള കഴിവ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും തെളിഞ്ഞുകാണാം. സ്ത്രീ സൗന്ദര്യത്തെ വര കൊണ്ട് പ്രത്യേക അഴകിൽ കാഴ്ചക്കാരിലേക്കെത്തിക്കുന്നതും
പന്തളം കൊട്ടാരത്തിലെ അംഗവും വ്യാകരണ പണ്ഡിതനും സംസ്‌കൃത നിപുണനുമായ രേവതിനാൾ രാമവർമ തമ്പുരാന്റെയും തോട്ടത്തിൽ മാധവിയമ്മയുടെയും മകനായി ജനിച്ച വല്യത്താൻ പന്തളം പുത്തൻവീട്ടിൽ ആദ്യകാലത്ത് ചിത്രകാരനായ പി കെ ഗോപാലപിള്ളയുടെ ശിഷ്യനായി. ജീവതാവസാനംവരെ വരയുടെ ലോകത്ത് വിരാജിച്ച ചിത്രകാരനെത്തേടി അംഗീകാരങ്ങളെത്തിയത് അവസാന നാളുകളിലാണ്.
1996-ൽ കേരള ചിത്രകലാ പരിഷത്തിന്റെ ഫെലോഷിപ്പും, 2002-ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലാ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി. 2006-ൽ 86-ാമത്തെ വയസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ രാജാ രവിവർമ പുരസ്‌കാരം ഏറ്റുവാങ്ങാൻ നിൽക്കാതെ ക്ലാസിക് കലയുടെ കാരണവർ ജൂൺ 21-ന് വരയുടെ ലോകത്തുനിന്നും വിടവാങ്ങി.
ആർട്ടിസ്റ്റ് വി എസ് വല്യത്താൻസ് ആർട്സ് ഗ്യാലറിയുടെ ഉദ്ഘാടനം 2 ന് വൈകിട്ട് 4 ന് പന്തളം എമിനൻസ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. പരിപാടിയോടനുബന്ധിച്ച് പന്തളം എമിനൻസ് സ്കൂളിൽ രാവിലെ 9 മുതൽ 30 ചിത്രകാരൻമാർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് നടക്കും.