തിരുവല്ല: ജനകീയ ആസൂത്രണം 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി വിഷ്ണു നമ്പൂതിരി, ജനപ്രതിനിധികളായ അശ്വതി രാമചന്ദ്രൻ, സനൽ കുമാരി, മാത്തൻ ജോസഫ്, ഷൈജു എം സി, ശാന്തമ്മ നായർ, ഫിഷറീസ് ഉദ്യോഗസ്ഥരായ ശില്പ പ്രദീപ്, അനിത, സുനിത, മിനി എന്നിവർ പ്രസംഗിച്ചു