Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeEducationഅവധിക്കാല പരിശീലനം

അവധിക്കാല പരിശീലനം

തിരുവനന്തപുരം : സിഡിറ്റ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 10നകം അപേക്ഷിക്കാം. പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൌണ്ടിംഗ്, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിംഗ്, റോബോട്ടിക്‌സ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, ”വൈബ്രന്റ് ഐടി”യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, ആഗ്മെന്റഡ്-വിർച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവയിലുമാണ് പരിശീലനം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.cdit.org, 9895889892.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേപ്പാളിൽ വൻ ഭൂചലനം : 6.1 തീവ്രത

കഠ്മണ്ഡു : നേപ്പാളിൽ വൻ ഭൂചലനം .വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് .കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡയാണ് ഭൂചലനത്തിന്റെ...

പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യബോർഡുകൾ മലയാളത്തിൽ തയാറാക്കണം

തിരുവനന്തപുരം : സർക്കാർ വകുപ്പുകൾ, സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങൾ, ഇതര സർക്കാർ ഏജൻസികൾ നടത്താനുദേശിക്കുന്ന/ നടത്തുന്ന/ പൂർത്തീകരിച്ച പദ്ധതികളുടെയും പ്രവൃത്തികളുടെയും നിർമ്മാണങ്ങളുടെയും പരസ്യങ്ങൾ, ബോർഡുകൾ, നോട്ടീസുകൾ എന്നിവ മലയാളത്തിൽത്തന്നെ...
- Advertisment -

Most Popular

- Advertisement -