Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപി ആർ...

പി ആർ ഡി എസ് ഭക്തിഘോഷയാത്ര:  ഗതാഗതക്രമീകരണം ഇന്ന്

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻെറ 147-മത് ജന്മദിനാ ഘോഷത്തോട് അനുബന്ധിച്ച് ഇന്ന് (16) വൈകിട്ട് 5 മണി മുതൽ തിരുവല്ല – പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി.

തിരുവല്ല ഭാഗത്തു നിന്ന് പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തോട്ടഭാഗം – ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഞാലിക്കണ്ടം, കല്ലൂപ്പാറ പുറമറ്റം വെണ്ണിക്കുളം വഴി പോകണം. പത്തനംതിട്ടയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുന്ന  വാഹനങ്ങൾ കുമ്പനാട്  നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഴയകാവ്, ഓതറ ആൽത്തറ ജംഗ്ഷൻ വഴി കുറ്റൂർ, മനയ്ക്കച്ചിറ എത്തി പോകേണ്ടതാണ്. റാന്നി, വെണ്ണിക്കുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പുറമറ്റത്തു നിന്നും വലത്ത് തിരിഞ്ഞ് പുതുശ്ശേരി,കല്ലൂപ്പാറ, ഞാലിക്കണ്ടം വഴി പോകേണ്ടതുമാണ്.

പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിലേക്ക് വരുന്ന ഹെവി വെഹിക്കിൾസ് കോഴഞ്ചേരി തെക്കേമലയിൽ നിന്നു തിരിഞ്ഞ് ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്ക് പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി

പത്തനംതിട്ട : നിർദ്ദിഷ്ഠ ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് ഇനി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സർക്കാർ ചർച്ച തുടങ്ങിയതായി സൂചന ലഭിച്ചു. പരിസ്ഥിതി -...

സുവർണക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു : മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്ന് സൈന്യം

ന്യൂഡൽഹി : അമൃത്സറിലെ പ്രധാന തീർത്ഥാടനകേന്ദ്രമായ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ക്ഷേത്രം ലക്ഷ്യമാക്കി വന്ന പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമസേന തകർത്തു. മേജര്‍ ജനറല്‍ കാര്‍ത്തിക് സി....
- Advertisment -

Most Popular

- Advertisement -