വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറായി(എഫ്ബിഐ) തിരഞ്ഞെടുത്തു .യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്.എഫ്ബിഐയുടെ സുപ്രധാന ചുമതല തന്നെ ഏൽപ്പിച്ചതിന് പ്രസിഡന്റ് ട്രംപിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു.