മലപ്പുറം : മലപ്പുറം തിരൂരിൽ സ്വകാര്യബസ് ജീവനക്കാർ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ്(49) മരിച്ചത്.തിരൂര്‍– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരാണ് ലത്തീഫിനെ മര്‍ദിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം .
ബസ് എത്തുന്നതിന് മുമ്പ് ബസ് സ്റ്റോപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. മർദനത്തിൽ പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തു.