ന്യൂഡൽഹി : നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ.പുലർച്ചെ രണ്ട് മണിയോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.നിലവിൽ സിസിയുവിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാജീവ് നാരാംഗിന്റെ കീഴിൽ ചികിത്സയിലാണ് അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശുപത്രിയിലെത്തി ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചു .ഉപരാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.