Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNews'മീറ്റര്‍ ഇട്ടില്ലെങ്കില്‍...

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ : സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കും.ഗതാ​ഗത മന്ത്രിയുമായി സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയന്‍ ഈ മാസം 18ന് നടത്താനിരുന്ന പണിമുടക്കു പിന്‍വലിക്കും.

ഈ മാസം ഒന്നു മുതല്‍ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവിറക്കിയിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിനു പുറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിബന്ധന .നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി : ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.  രാജ്യ തലസ്ഥാനമായ ഡൽഹിയിൽ...

കഞ്ചിക്കോട് മരച്ചില്ല വെട്ടുമ്പോൾ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

പാലക്കാട് :കഞ്ചിക്കോട് വൈദ്യുത പോസ്റ്റിനു സമീപമുള്ള മരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.തമിഴ്നാട് സ്വദേശി ശക്തിവേൽ (45) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള സ്വകാര്യ...
- Advertisment -

Most Popular

- Advertisement -