ന്യൂഡൽഹി : രാജ്യം ഇന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഫാൽഗുന മാസത്തിലെ പൂർണിമയുടെ അടുത്ത ദിവസമാണ് ഹോളി. പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് ഹോളി ആഘോഷിക്കുന്നത്.ഹോളിയുടെ ആദ്യ ദിനമായ ഇന്നലെ വൈകുന്നേരം ആളുകൾ ഹോളിക ദഹൻ ആഘോഷിച്ചു. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്. നിറങ്ങളും സംഗീതവും മധുരപലഹാരങ്ങളുമായി ഈ ദിനം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഒത്തുച്ചേര്‍ന്ന് ആഘോഷിക്കുന്നു. ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു .