Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsകവിയൂരിൽ മാതാവിനെ...

കവിയൂരിൽ മാതാവിനെ മർദ്ദിച്ച ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ

തിരുവല്ല : കവിയൂരിൽ  വയോധിയായ മാതാവിനെ മർദ്ദിച്ച  മകൻ അറസ്റ്റിലായി. ഇയാൾലഹരിക്ക് അടിമയാണ്. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് (48) ആണ് അറസ്റ്റിൽ ആയത്. മാതാവ് സരോജിനി ( 76) യെ മർദ്ദിക്കുന്നതായ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് തിരുവല്ല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കം ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്ന സന്തോഷ്  മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയും മർദ്ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ തിരുവല്ല പോലീസ് വിവരം അറിയിച്ചു.

തുടർന്ന് പോലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍  എം രാമചന്ദ്രന്‍ (91) അന്തരിച്ചു.  തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ സാക്ഷി എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു....

അമ്മയുടെ പേരിൽ ഒരു മരം : കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

ആറന്മുള: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പാക്ഷീകത്തിന്റെ ഭാഗമായി അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം, ആറന്മുള ശബരി ബാലാശ്രമത്തിൽ മുൻ മിസ്സൊറാം ഗവർണർ കുമ്മനം രാജശേഖരൻ സ്വന്തം അമ്മയുടെ...
- Advertisment -

Most Popular

- Advertisement -