കോട്ടയം : തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന് വിമർശനവുമായി സി.ഐ.ടി.യു. പിണറായി സർക്കാർ തൊഴിലാളികളെ അകറ്റിയെന്നാണ് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിലെ വിമർശനം.
തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം പോലും നൽകാൻ സർക്കാർ തയ്യാറായില്ല. മിനിമം വേതനം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തി. ജനസംഖ്യയിലെ വലിയ വിഭാഗമായ തൊഴിലാളികളെ അവഗണിച്ചതാണ് അടിസ്ഥാന വോട്ട് നഷ്ടമാകാൻ കാരണമായത്. പരമ്പരാഗത തൊഴിൽമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ പര്യാപ്തമായില്ല. ക്ഷേമ പെൻഷനിൽ ശ്രദ്ധ കൊടുത്തപ്പോൾ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളിൽ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.





