തിരുവനന്തപുരം : ഡൽഹി യാത്രാ വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും വീണ ജോർജ് പറഞ്ഞു.
