Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി : കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു – രാജീവ് ചന്ദ്രശേഖർ

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിക്കാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കണം.

ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ബില്ലാണ്. മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ഇത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.വികസിത ഭാരതം ഉണ്ടാകുമ്പോള്‍ വികസിത കേരളവും ഉണ്ടാകണമെന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. അതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകും.

രാജ്യം ഒന്നാകെ വികസിക്കുമ്പോള്‍ കേരളത്തിനു മാത്രം അതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല. എല്ലാ വിഷയങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച നടത്താന്‍ തയ്യാറാണ്. വികസനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണം. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഇടത് ഭരണത്തില്‍ കേരളത്തിലുണ്ടായ വികസനം എന്തെന്ന് ചര്‍ച്ചയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിന് അതീതമായി സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടി എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും പ്രചോദനമാണ് മന്‍കി ബാത്ത് സംഭാഷണം. നിശബ്ദമായി രാജ്യത്ത് സേവനം ചെയ്യുന്ന സാധാരണ ക്കാര്‍ക്കുള്ള അംഗീകാരമാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായശേഷം ആദ്യമായി ദല്‍ഹി യിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ ബിജെപി കേരള സെല്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് മന്‍ കീ ബാത്ത് ശ്രവിച്ചത്. ബിജെപി ദേശീയ വക്താവ് ടോംവടക്കന്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി സംസ്ഥാന സമിതി അംഗം അനൂപ് ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമാടം അമ്പലം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി  പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍  റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു. വാഹനങ്ങള്‍ മറൂര്‍ -...

ശബരിമല സ്വർണ്ണം മോഷണം: ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റി  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല : ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണ വിഷയത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  പ്രതിഷേധ മാർച്ച് തിരുവല്ല അസി...
- Advertisment -

Most Popular

- Advertisement -