തിരുവനന്തപുരം:വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മക്കും മകൾക്കും ദാരുണാന്ത്യം.പേരേറ്റിൽ സ്വദേശിയായ രോഹിണി(56), മകൾ അഖില(21) എന്നിവരാണ് മരിച്ചത്.ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു ഇവർ.
ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം.വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റ 2 പേരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ വാഹനത്തിലെ ഡ്രൈവർ ഇറങ്ങിയോടി. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം.