Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഈദ് സൗഹൃദ...

ഈദ് സൗഹൃദ സംഗമവും ജീവകാരുണ്യ സഹായ വിതരണവും

തിരുവല്ല: സമന്വയ മത സൗഹൃദ വേദിയുടെയും മലബാർ ഗോൾഡ് & ഡയമണ്ടിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമവും ജവകാരുണ്യ സഹായ വിതരണവും സ്നേഹവിരുന്നും നടത്തി.അഡ്വ.മാത്യൂ റ്റി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്നേഹത്തിൻ്റെയും,സൗഹൃദത്തിൻ്റെയും, ഒത്തൊരുമയുടെയും സന്ദേശവുമയി ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ നടത്തുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹനന്മയ്ക്ക് ഈ കാലഘട്ടത്തിൽ അനിവാര്യമാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. 

മുത്തൂർ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് റിഫാൻ ബാഖവി ഈദ് സന്ദേശം നൽകി. ഇസ്ലാം മതവിശ്വാസികൾ തങ്ങളുടെ മനസ്സിനെയും ശരീരത്തിൻ്റെയും ശുദ്ധി വരുത്തി നീണ്ട ഒരു മാസത്തെ കഠിനമാച നോമ്പ് അനുഷ്ടിച്ച് അതിൻ്റെ പരിസമാപ്തി കുറിച്ചു കൊണ്ടുള്ള ഈദ് പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ നാട്ടിൽ പരസ്പരസ്നേഹവും സാഹോദര്യവും ഐക്യവും നിലനിൽക്കുവാൻ ഈദും, വിഷുവും, ഈസ്റ്ററും ഒരുമിക്കുന്ന ഈ മാസം നമ്മുടെ ബന്ധങ്ങളും, ഐ ക്കവും, മതസൗഹാർദ്ദവും കൂടുതൽ സുദൃഢമാകട്ടെ എന്ന് ഇമാം ആശംസിച്ചു.

മലബാർ ഗോൾഡിൻ്റെ സഹായത്തിന് അർഹരായവർക്കുള്ള  ഭവന നിർമ്മാണ സഹായ ധനം പ്രൊഫ.പി.ജെ.കുര്യനും, സമന്വയയും – പുഷ്‌പഗിരി ആശുപത്രിയുമായി ചേർന്നു നടത്തി വരുന്ന നിർധന വൃക്കരോഗികൾക്കുള്ള സൗജന്യ കൂപ്പൺ വിതരണം നഗരസഭ അദ്ധ്യക്ഷ അനു ജോർജും, റംസാൻ ഫുഡ് കിറ്റുകളുടെ വിതരണം അഡ്വ.കെ.അനന്തഗോപനും നിർവഹിച്ചു. സമന്വയ പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഗീവർഗീസ് മാർ കൂറിലോസ് മെത്രപ്പോലീത്ത, കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രപോത്ത, അഡ്വ.വർഗീസ് മാമ്മൻ, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ, പത്മശ്രീ ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, സഭാ മാർതോമ സഭ സെക്രട്ടറി റവ.എബി റ്റി.മാമ്മൻ, ഫാ.മാത്യൂ പുനക്കുളം ,ഇമാം നൗഫൽ ഹുസ്നി ചുമത്ര ,ഡോ.അലി അൽ ഫൈസി നിരണം, പുഷ്പഗിരി സി.ഇ.ഒ ഫാ.ബിജു വർഗീസ് പയ്യമ്പള്ളിൽ, പ്രതാപചന്ദ്രവർമ്മ ,സത്യം മിനിസ്ട്രി ചെയർമാൻ ഡോ.സി.വി. വടവന, മുൻ നഗരസഭ അദ്ധ്യക്ഷ ഷീല വർഗീസ്, സജി അലക്സ്, മലബാർ ഗോൾഡ് & ഡയമണ്ട് മാനേജർ ശ്യാം സുന്ദർ, പാസ്റ്റർ സി.പി.മോനായി, വൈ.എം.സി.എ സെക്രട്ടറി ജോയി ജോൺ , അലുക്കാസ് മാനേജർ ഷെൽട്ടൺ വി. റാഫേൽ ,പി.എം അനീർ  എന്നിവർ പ്രസംഗിച്ചു..

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results :10-08-2024 Karunya KR-666

1st Prize Rs.80,00,000/- KF 336876 (ATTINGAL) Consolation Prize Rs.8,000/- KA 336876 KB 336876 KC 336876 KD 336876 KE 336876 KG 336876 KH 336876 KJ 336876 KK 336876...

ഉരുൾപൊട്ടൽ : മരണ സംഖ്യ ഉയരുന്നു

വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു.ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച്...
- Advertisment -

Most Popular

- Advertisement -