Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsകായിക വകുപ്പിന്റെ...

കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ‘കിക്ക് ഡ്രഗ്’

പത്തനംതിട്ട : കായിക വകുപ്പിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ‘കിക്ക് ഡ്രഗ്’ ന്റെ ഭാഗമായി ഏപ്രില്‍ 30 വരെ കായിക മത്സരങ്ങള്‍ , ഫ്‌ളാഷ്‌മോബ്, തെരുവ് നാടകം എന്നിവ ജില്ലയില്‍ സംഘടിപ്പിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി.

സംസ്ഥാന തലത്തില്‍ മെയ് അഞ്ചു മുതല്‍ മെയ് 20 വരെയാണ് കിക്ക് ഡ്രഗ്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളംബര റാലിക്ക് അടൂര്‍, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

അവലോകന യോഗം കല്കടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ മിനി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ കോര്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ കണ്‍വീനറും എം പിയും എം എല്‍ എ മാരും രക്ഷാധികാരികളുമാണ്. നിയോജക മണ്ഡലങ്ങളില്‍ സംഘടന സമിതി രൂപീകരിക്കും. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അഡ്വ രഞ്ചു സുരേഷ്, എഎസ്പി ആര്‍ ബിനു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

76കാരിയെ പീഡിപ്പിക്കാൻ ശ്രമം : 25കാരൻ അറസ്റ്റിൽ

കായംകുളം : കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം...

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...
- Advertisment -

Most Popular

- Advertisement -