Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsലോകത്തെമ്പാടുമുള്ള മലയാളികൾ...

ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും  സമ്പൽ സമൃദ്ധിയും സന്ദേശം നേർന്ന്   ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്  വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്

വിഷുക്കോടി ഉടുത്ത് വിഷു കൈനീട്ടം നല്‍കിയും വാങ്ങിയും വിഷു സദ്യ നടത്തിയും ആഘോഷത്തോടെയാണ് ഈ ദിവസം ആചരിക്കുന്നത് .അടുത്ത ഒരു വർഷത്തെ  കുറിച്ച്  വിഷുവിലൂടെ ജനങ്ങൾ പ്രതിക്ഷയേകുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

ഭഗവാൻ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.

വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.

അതേ സമയം വിഷുവിനോട് അനുബന്ധിച്ച്  വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക പൂജകൾ നടന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണികാണാൻ ​ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം ഒഴുകി.  ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ  പലയിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

കോട്ടയം : പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ബാഗ്ലൂരി‍ല്‍ നിന്നും തീരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് പാല -തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറ എന്ന സ്ഥലത്ത് മറിഞ്ഞത് .ഇന്നു...

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു.ഇന്ന് രാവിലെയാണ് സംഭവം. സമീപത്തുള്ള ക്ഷേത്രത്തിന് ചുറ്റും ഒളിച്ചിരുന്ന 4 ഓളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്.ആളപായമൊന്നും...
- Advertisment -

Most Popular

- Advertisement -