ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 13ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ഗവായിയുടെ നിയമനം. ഇത് സംബന്ധിച്ച് ശുപാർശ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. ബി.ആർ. ഗവായ് മേയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. ആറ് മാസത്തേക്കായിരിക്കും നിയമനം. ഈ വർഷം നവംബറിലാകും വിരമിക്കൽ. ജസ്റ്റിസ് കെജി ബാലകൃഷ്ണന് (2007) ശേഷം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ദളിത് ജസ്റ്റിസാണ് ബി ആർ ഗവായ് .