കോഴിക്കോട് : കോഴിക്കോട്ടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി. 17കാരിയായ അതിജീവിതയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും ഇന്നലെ രാത്രിയാണ് കാണാതായത്. വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ ഞായറാഴ്ച ഉച്ചയോടെയാണ് വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവർ ഇവിടെ നിന്നും ഇറങ്ങിപ്പോയതാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം നടത്തുകയാണ്.