Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeHealthപത്തനംതിട്ട 6...

പത്തനംതിട്ട 6 ആശുപത്രികളില്‍ ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂമുകള്‍

തിരുവനന്തപുരം : പത്തനംതിട്ട ജില്ലയില്‍ 5 ആശുപത്രികളില്‍ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ അടുത്തിടെ ലഭ്യമായിരുന്നു. ഇത് കൂടാതെ കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവില്‍ ലക്ഷ്യ ലേബര്‍ റൂം നിര്‍മ്മാണം പൂര്‍ത്തിയാക്കി.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബര്‍ റൂം സജ്ജമാണ്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നവജാത ശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ലക്ഷ്യമിടുന്നത്.

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഓതറ, ചെന്നീര്‍ക്കര, ഓമല്ലൂര്‍, കോയിപ്രം ചന്ദനപ്പള്ളി, ഏഴംകുളം, വടശ്ശേരിക്കര, ആനിക്കാട്,നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ല, ജനറല്‍ ആശുപത്രി അടൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരമായ എന്‍.ക്യു.എ.എസ്. ലഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല തിരുമേനി നവോത്ഥാന വിശുദ്ധന്‍ : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

പരുമല : പരുമല തിരുമേനി കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിശുദ്ധനായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണത്തില്‍ പരുമല തിരുമേനിയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തില്‍...

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റില്‍

തൃശ്ശൂർ : വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റില്‍.വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) അറസ്റ്റ് ചെയ്തത് .മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയാണ് ശരത്. മൂന്നു വർഷമായി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെൺകുട്ടിയുടെ...
- Advertisment -

Most Popular

- Advertisement -