Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഅപകടത്തിൽപ്പെട്ട കാറിൽ...

അപകടത്തിൽപ്പെട്ട കാറിൽ നിന്നു ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ

ഇടുക്കി : കാറപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ. ആലടി സ്വദേശി സുരേഷിനെയാണ് ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തത് .ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്.

പോലീസ് പിടികൂടുമ്പോൾ സുരേഷ് മദ്യലഹരിയിലായിരുന്നു.കാറിടിക്കുന്നതിന് മുന്നേ ഇയാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു .ഞായറാഴ്ച രാവിലെ നാട്ടുകാർ വിവരമറിഞ്ഞു പോലീസിനെ അറിയിക്കുകയും പൊലീസെത്തി കാറിൽ കുടുങ്ങിക്കിടന്ന നവീനയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു . ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് സുരേഷ് പറയുന്നത് .എന്നാൽ കാർ മനഃപൂർവം അപകടത്തിൽപ്പെടുത്തി ഭാര്യയെ അപായപ്പെടുത്താനാണ് സുരേഷ് ശ്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി...

അനധികൃത മീന്‍പിടുത്തത്തിനെതിരെ ഫിഷറീസ് വകുപ്പ്  വ്യപക പരിശോധനയും നടപടിയും

കോട്ടയം : അനധികൃത മീന്‍പിടുത്തത്തിനെതിരെ ജില്ലയില്‍ ഫിഷറീസ് വകുപ്പ് വ്യപക പരിശോധനയും നടപടിയും. വേമ്പനാട്ടു കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗ്ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം പരിശോധന കര്‍ശനമാക്കിയത്. വേമ്പനാട്ട് കായലില്‍ കാട്ടിക്കുന്ന്, വൈക്കം,...
- Advertisment -

Most Popular

- Advertisement -