Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഹരിപ്പാട് കെഎസ്ആർടിസി...

ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഹരിപ്പാട് : കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ സരസ്വതിയമ്മ (72) ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.

ഹരിപ്പാട് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ വന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ബസിലുണ്ടായിരുന്ന 4 പേർക്ക് പരുക്കുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. കൂട്ടം മാറിയ വേളയിലാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള...

തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ : കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം (80) അന്തരിച്ചു.പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു....
- Advertisment -

Most Popular

- Advertisement -