Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവിദ്യാ ബാലകൃഷ്ണൻ...

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ ; സിം ഉടമയെ കണ്ടെത്തി

കോഴിക്കോട് : മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്.എന്നാൽ, കോൾ വന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നും ഇദ്ദേഹം പോലീസിന് മൊഴി നൽകി.

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡൽഹി ഓഫീസിലെ രാജ്കുമാറാണെന്ന വ്യാജേനയായിരുന്നു ഫോൺവിളി. കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകസംഘം നേരത്തെ ഡൽഹിയിലെത്തി വിവരശേഖരണം നടത്തിയിരുന്നു.സംഭവത്തിൽ ഉപയോഗിച്ച മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമാ സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ സിനിമാ സംഘടനകൾ  കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ദില്ലിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ,...

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം ഒന്നാം ഘട്ട സമർപ്പണം 18ന്

തിരുവനന്തപുരം: വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം 18ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടക്കും. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുക്കും. ഇതിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിലെ വിവിധ...
- Advertisment -

Most Popular

- Advertisement -