Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്​ഗഢിൽ 30...

ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന : കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ആളും

റായ്‌പുർ : ഛത്തീസ്​ഗഢിൽ സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1 കോടി പാരിതോഷികം പ്രഖ്യാപിച്ച നംബാല കേശവറാവു എന്ന ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ഇയാൾ .

ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.വനമേഖലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാന‌ത്തിലായിരുന്നു പരിശോധന നടന്നത്. മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തി പ്രദേശങ്ങൾക്ക് സമീപം ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. 214 ഒളിത്താവളങ്ങൾ നശിപ്പിക്കുകയും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനനപാത വഴി വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണം: വനം വകുപ്പ്

ശബരിമല: കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും മുക്കുഴി വഴി...

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -