Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഡോ സുകുമാർ...

ഡോ സുകുമാർ അഴീക്കോട് ആദർശത്തിൻ്റെ ആൾരൂപം : പ്രൊഫ. പി.ജെ കുര്യൻ

തിരുവല്ല : ഉപനിഷത്തുകളെയും ധാർമികതയെയും ഗാന്ധിസത്തേയും ജനങ്ങളിൽ എത്തിക്കുവാൻ അഹോരാത്രം പണിയെടുത്ത് ഹിമാലയത്തോളം ഉയർന്നു നിന്ന സുകുമാർ അഴീക്കോട് മാഷ് എന്നും ജ്വാലിക്കുന്ന നക്ഷത്രമായി നമ്മെ വഴി നടത്തുമെന്ന് മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പറഞ്ഞു.

നവഭാരത വേദിയുടെ ആഭിമുഖ്യത്തിൽ ഡോ. അഴീക്കോട് ജന്മശതാബ്ദി സ്മാരക പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മജിയെ പോലും സ്വകാര്യതയിൽ വിമർശിച്ചുവെങ്കിലും ഗാന്ധിയും നെഹ്റുവും തന്റെ ജീവിതത്തിലെ  ആദർശ രൂപങ്ങൾ ആയിരുന്നുവെന്ന് അഴീക്കോട്  എന്നും വിശ്വസിച്ചിരുന്നത്, അനുസ്മരിച്ച ഡോ. സിറിയക് തോമസ് പറഞ്ഞു.

അഴീക്കോട് വേദിയുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിച്ചു. ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, ശശി ഫിലിപ്പ്, ആർ. ജയകുമാർ, അഡ്വ. വി.സി സാബു, വർഗീസ് ടി. മങ്ങാട്, ജോജി പി. തോമസ്, അഡ്വ. ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു. കുന്നന്താനം വൈ.എം.സി.എ ഗാനങ്ങൾ ആലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു

പത്തനംതിട്ട: കോന്നി കല്ലേലി എസ്‌റ്റേറ്റിലെ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിങ് തൊഴിലാളിക്ക് വീണു പരുക്കേറ്റു. റബർ ഡിവിഷനിലെ തൊഴിലാളി പ്രദീപിനാണ് (44)  പരുക്കേറ്റത്. പ്രദീപിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; ജില്ലയിൽ മുൻകരുതൽ

കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു...
- Advertisment -

Most Popular

- Advertisement -