Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsമോദി വിരോധം: ...

മോദി വിരോധം:  കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിന് വോട്ട്  ചെയ്യുന്നു – ബിജെപി

കവിയൂർ: കേരളത്തിൽ  മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകൾ അന്ധമായ മോദിജി വിരോധത്തിന്റെ മറവിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതായി  ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു പറഞ്ഞു.  എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മല്ലപ്പള്ളി മണ്ഡലം സ്ഥാനാർഥി പര്യടനം കവിയൂർ ഞാൽഭാഗം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാൻ സമ്മാൻ നിധി ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് നേരിട്ട്  നല്കിയ ജനകീയ പ്രധാനമന്ത്രിയുടെ പ്രതിനിധി ആണ് അനിൽ ആന്റണി എന്നത് ഇരുമുന്നണികളും പരസ്പര സഹായത്തിന് തയ്യാറെടുക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം അദ്ധ്യക്ഷത വഹിച്ചു. ബിജെപി, നിയോജകമണ്ഡലം ജനറൽസെക്രട്ടറി മാരായ പ്രകാശ് വടക്കേമുറി, പ്രവീൺ വട്ടക്കാലായിൽ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, ബിജെപി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടിറ്റു തോമസ്, ജനറൽസെക്രട്ടറി സതീഷ് മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് തുടങ്ങി

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർ പ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ്  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ്...

പാതി വില തട്ടിപ്പ് : സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇ.ഡി റെയ്‌ഡ്‌

തിരുവനന്തപുരം : പാതി വില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചിയിലെ വീട്ടിലും ഒന്നാംപ്രതി അനന്തുക‍ൃഷ്ണൻ,സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -