Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsമഴയും തുടർന്നുള്ള...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ രണ്ടാഴിച്ചയായി വെളളത്തിലാണ്. ഒരു വഴ കൃഷി ചെയ്തതിൽ 285 രൂപ ചിലവ് വന്നതായി  സോജൻ പറഞ്ഞു.

പലയിടങ്ങളിലും വെള്ളക്കെട്ട് ഉള്ളതിനാൽ വെള്ളം ഇറങ്ങിയതിന് ശേഷമെ കൃത്യമായ കണക്കുകൾ നിശ്ചിയിക്കാൻ കഴിയുള്ളുവെന്ന് കൃഷി  അധികൃതർ സൂചന നൽകി. ഏറെയും ഓണം ലക്ഷ്യം വെച്ചുള്ള കൃഷി ആയതിനാൽ പണം  മുടക്കിയാണ് കൃഷി ഇറക്കിയത്.

കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് ഏറെ കൃഷി നാശം ഉണ്ടായത്. ഏത്തവാഴ ,ചേന , ചേമ്പ് , കാച്ചിൽ എന്നിവയും  പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട് . സർക്കാർ ഭാഗത്ത് നിന്ന് അടിയന്തിരമായി ഇടപെടൽ ഉണ്ടാകാണമെന്ന്  കർഷകർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു...

മാനവസേവകരാകാൻ സംഘടനാംഗങ്ങൾക്ക് കഴിയണം: മാത്യു റ്റി തോമസ് എംഎൽ എ

തിരുവല്ല: സംഘടനയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാകരുത് സംഘടന പ്രവർത്തകർ, മറിച്ച്  മാനവ സേവ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യൻസ് ഓഡിറ്റോറിയത്തിൽ പുതുതായി ആരംഭിച്ച കവിയൂർ മുണ്ടിയപ്പള്ളി...
- Advertisment -

Most Popular

- Advertisement -