ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതിയെ വിട്ടയച്ചു.തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയത്.
വിദേശ കാര്യമന്ത്രാലയം ഇറാൻ അധികൃതരുമായി നടത്തിയ ചർച്ചയ്‌ക്ക് ഒടുവിലാണ് മടങ്ങിവരവ് സാധ്യമായതെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്സ്വൾ എക്സിലൂടെ അറിയിച്ചു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.