ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു.ഘാനയുടെ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ബഹുമതി നൽകി ആദരിച്ചത്.ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും മോദി പറഞ്ഞു .അംഗീകാരത്തിന് ഘാന സർക്കാരിനും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.മൂന്ന് പതിറ്റാണ്ടിനുശേഷം ഘാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.