തിരുവല്ല: പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധയോഗം അഡ്വ രാജേഷ് ചാത്തൻകേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
അരുന്ധതി അശോക്, ജേക്കബ് തോമസ് തെക്കേ പുരക്കൽ, റോയി വർഗീസ്, ജിജി പെരിങ്ങര, രാധാകൃഷ്ണ പണിക്കർ, മനോജ് കളരിക്കൽ, ഈപ്പൻ ചാക്കോ, സിവി ചെറിയാൻ, പി റ്റി വർഗീസ്, രാജു വേങ്ങൽ, എംപി പത്മനാഭൻ, ജെസ്സി ചെറിയാൻ, മനു കേശവ്, എബ്രഹാം മന്ത്രയിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മന്ത്രിയുടെ കോലം കത്തിച്ചു.