തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.10 ദിവസത്തോളം അദ്ദേഹം യുഎസിലായിരിക്കും. ചികിത്സയ്ക്ക് പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. യുഎസിലിരുന്ന് ഓൺലൈനായി മുഖ്യമന്ത്രി തന്നെയാവും ചുമതല നിർവഹിക്കുക .