കൊച്ചി : കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്നലെ വൈകുന്നേരമാണ് സംഭവം .കുട്ടികള്‍ അടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. കാറിൽ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.
കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടുകയും ഇളയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തുകയുമായിരുന്നു. കുട്ടികൾ ബഹളം വയ്ക്കുകയും സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് അടുത്തേക്ക് എത്തുകയും ചെയ്തതോടെ കാർ വേഗത്തില്‍ ഓടിച്ചുപോയി. ട്യൂഷൻ ടീച്ചറോട് കുട്ടികൾ വിവരങ്ങൾ പറഞ്ഞതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു